എഴുകോൺ: എഴുകോൺ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 152-ാം ഗാന്ധിജയന്തി ദിനാചരണം ഇരുമ്പനങ്ങാട് ഇലഞ്ഞിക്കോട് കോളനിയിൽ വച്ച് നടന്നു.പഞ്ചായത്ത് പ്രസിഡന്റ് രതീഷ് കിളിത്തട്ടിൽ ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.ആർ .ബിജു അദ്ധ്യക്ഷനായി. ഇരുമ്പനങ്ങാട് ഹരിദാസ്, പി.എസ്. അദ്വാനി ,കലൂർ മുരളി, രഞ്ജു ജോൺ, ബോബി കോശി, സജീവ്, തിലകൻ, പ്രിൻസ്,രഞ്ജിത്ത്, നിതിൻ എന്നിവർ നേതൃത്വം നൽകി.