കരുനാഗപ്പള്ളി : വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിലും സബർമതി ഗ്രന്ഥശാലയും സംയുക്തമായി കരുനാഗപ്പള്ളി താലൂക്ക് ആസ്ഥാനത്ത് പുസ്തക കൂടൊരുക്കിയാണ് ഗാന്ധി ജയന്തി ആഘോഷിച്ചത്. പുസ്തക കൂടിന്റെ ഉദ്ഘാടനം സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ചെയർമാൻ സുമൻജിത്ത് മിഷ അദ്ധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ആദ്യ പുസ്തകം ഏറ്റുവാങ്ങി.കേരള യൂത്ത് പ്രമോഷൻ കൗൺസിൽ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.ബിനു, സബർമതി ഗ്രന്ഥശാല സെക്രട്ടറി ജി. മഞ്ജുകുട്ടൻ,സംസ്കൃതി പരിസ്ഥിതി ക്ലബ് കോ - ഓർഡിനേറ്റർ സുധീർ ഗുരുകുലം തുടങ്ങിയവർ പ്രസംഗിച്ചു.
കോൺഗ്രസ് കരുനാഗപ്പള്ളി സൗത്ത് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്മൃതി യാത്ര സംഘടിപ്പിച്ചു. കോഴിക്കോട് കായിക്കര കടവൽ നിന്നും ആരംഭിച്ച ഗാന്ധി സ്മൃതി യാത്രയുടെ ഉദ്ഘാടനം യു.ഡി.എഫ് കൊല്ലം ജില്ലാ ചെയർമാൻ കെ. സി .രാജൻ മണ്ഡലം കമ്മിറ്റി പ്രസിഡന്റ് മുനമ്പത്ത് ഗഫൂറിന് പതാക കൈമാറി നിർവഹിച്ചു.ബി. മോഹന്‍ദാസ് അദ്ധ്യക്ഷനായി. സമാപന സമ്മേളനം ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ.അജയകുമാർ ഉദ്ഘാടനം ചെയ്തു. കേരളാ സ്റ്റേറ്റ് പൊലീസ് പെൻഷണേഴ്‌സ് വെൽഫെയർ അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരുനാഗപ്പള്ളി മിനി സിവിൽ സ്റ്റേഷൻ പരിസരം ശുചീകരിച്ചു. താലൂക്ക് രക്ഷാധികാരി റിട്ട.എസ്.പി ടി..ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് എച്ച്.ഹബീബുള്ള, സെക്രട്ടറി എ.രവി, ജില്ലാ സെക്രട്ടറി എം.ജമാലുദ്ദീന്‍കുഞ്ഞ്, ജില്ലാ വൈസ് പ്രസിഡന്റ് എ.മോഹനൻ, താലൂക്ക് ട്രഷറർ എൻ.രാമകൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ടി..എം.സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു.
പന്മന ആശ്രമത്തിൽ എ.ഐ.വൈ എഫ് ചവറ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതി സമര ചരിത്ര സദസ് മുൻ മന്ത്രി മുല്ലക്കര ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് വിഷ്ണു വേണുഗോപാൽ അദ്ധ്യക്ഷനായി . സെക്രട്ടറി ജിതിൻ ബാബു ജില്ലാ വൈസ് പ്രസിഡന്റ് രാജേഷ് ചിറ്റൂർ, സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഐ.ഷിഹാബ്, ജില്ലാ പഞ്ചായത്ത് അംഗം എസ്. സോമൻ , മണിലാൽ, സി.പി.ഐ മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ വി. ജ്യോതിഷ് കുമാർ , അനിൽ പുത്തേഴം, റ്റി.എ. തങ്ങൾ, അഡ്വ. പി.ബി ശിവൻ എന്നിവർ സംസാരിച്ചു. .കോൺഗ്രസ്സ് ആദിനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാചരണം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എം.നൗഷാദ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി കെ.രാജശേഖരൻ, എം.ഇബ്രാഹിംകുട്ടി, വി.പി.എസ് മേനോൻ, അകത്തൂട്ട് രാമചന്ദ്രൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു. കരുനാഗപ്പള്ളി ഹെഡ് പോസ്റ്റീഫീസിന് മുന്നിൽ സംഘടിപ്പിച്ച ചരിത്ര പൈതൃക സംരക്ഷണ ദിനം കോൺഗ്രസ് (എസ്) സംസ്ഥാന പ്രസിജന്റ് ആദിനാട് ഷിഹാബ് ഉദ്ഘാടനം ചെയ്തു. എൻ.സി.പി കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സ്മൃതി യാത്രയുടെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി ബി.ബൈജു ഉദ്ഘാടനം ചെയ്തു.