കൊല്ലം: പാരിപ്പള്ളി അമൃത സ്കൂളിലെ എസ്.പി.സി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച 'മദർ ഒഫ് ദി ഇയർ 2021' പുരസ്കാര സമർപ്പണം കൊല്ലം സിറ്റി ക്രൈം ബ്രാഞ്ച് എ.സി.പിയും എസ്.പി.സി ഡി.എൻ.ഒയുമായ സോണി ഉമ്മൻ കോശി നിർവഹിച്ചു. മക്കൾക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കുന്നതിനായി അഹോരാത്രം കഷ്ടപ്പെടുന്ന അമ്മമാർക്കാണ് പുരസ്കാരം നൽകുന്നത്. 25000 രൂപയും പുരസ്കാരവും അടങ്ങുന്നതാണ് അവാർഡ്. മഹാരാഷ്ട്ര സ്വദേശിനിയും ഇപ്പോൾ പാരിപ്പള്ളിയിൽ സ്ഥിര താമസക്കാരിയുമായ രത്നമാലയാണ് ആദ്യ പുരസ്കാരത്തിന് അർഹയായത്. ഭർത്താവിന്റെ മരണത്തെ തുടർന്ന് പാരിപ്പള്ളിയിൽ സ്ഥിരതാമസമാക്കിയ രത്നമാല ചപ്പാത്തിയുണ്ടാക്കി വിറ്രാണ് രണ്ട് മക്കളെ പഠിപ്പിച്ചത്.
നോവലിസ്റ്റും ചിത്രകാരിയുമായ രമണിക്കുട്ടി, രത്നമാലയെ പൊന്നാട അണിയിച്ച് ആദരിച്ചു. എസ്.പി.സി എ.ഡി.എൻ.ഒ പി. അനിൽ കുമാർ, സ്കൂൾ ഹെഡ്മിസ്ട്രസ് എസ്.ജെ. ഗിരിജാകുമാരി, പി.ടി.എ പ്രസിഡന്റ് ആർ. ജയചന്ദ്രൻ, വൈസ് പ്രസിഡന്റ് പി.എം. രാധാകൃഷ്ണൻ, പാരിപ്പള്ളി എസ്.ഐ അനൂപ്, സി.പി.ഒമാരായ എ. സുഭാഷ് ബാബു, എൻ.ആർ. ബിന്ദു, അദ്ധ്യാപകരായ വിമൽ കുമാർ, രാജീവ്, രാജലക്ഷ്മി, എസ്. ബിന്ദു, സൂപ്പർ സീനിയർ കേഡറ്റ് ഭൂമിക തുടങ്ങിയവർ പങ്കെടുത്തു.