അഞ്ചൽ: എസ്.എൻ.ഡി.പി യോഗം അഞ്ചൽ ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന പത്രാധിപർ അനുസ്മരണ യോഗം എസ്.എൻ.ഡി.പി. പുനലൂർ യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ശാഖാ പ്രസിഡന്റ് ബീനാ സോദരൻ അദ്ധ്യക്ഷനായി. മുൻ പ്രസിഡന്റ് ഷൺമുഖൻ, എകിസ്ക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.ആർ. ജയകുമാർ, പ്രതാപൻ, സുന്ദരേശൻ, ബിജു, കമലാസനൻ, അമ്പിളി സുന്ദരേശൻ, ഷൈലജ, ഉഷ, ഷജിത, സുജാത തുടങ്ങിയവർ സംസാരിച്ചു. പത്രാധിപർ അവാർഡ് നേടിയ കേരള കൗമുദി അഞ്ചൽ ലേഖകൻ അഞ്ചൽ ബി. ജഗദീശനെ ചടങ്ങിൽ ആദരിച്ചു. ശാഖാ വൈസ് പ്രസിഡന്റ് ജയകുമാർ സ്വാഗതവും സെക്രട്ടറി മൃദുലകുമാരി നന്ദിയും പറഞ്ഞു.