ചാത്തന്നൂർ: കോൺഗ്രസ് കല്ലുവാതുക്കൽ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി ദിനാചരണം കോൺഗ്രസ് നേതാവ് ചാണ്ടി ഉമ്മൻ ഉദ്ഘാടനം ചെയ്തു. പാറ ജംഗ്ഷൻ മുൽ കല്ലുവാതുക്കൽ ജംഗ്ഷൻ വരെ നടത്തിയ ഗാന്ധി സ്മൃതി യാത്രയുടെ ഫ്ളാഗ് ഓഫും അദ്ദേഹം നിർവഹിച്ചു. സ്മൃതി യാത്രയുടെ സമാപന സമ്മേളനം കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് അഭിലാഷ് കുമാർ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വിഷ്ണു വിശ്വരാജൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ പ്രമീള, രജനി രാജൻ, ഹരീഷ് പൂവത്തൂർ എന്നിവർ നേതൃത്വം നൽകി.