കൊല്ലം: കെ.പി.സി.സി വിചാർ വിഭാഗ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഗാന്ധി ജയന്തി ആഘോഷ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ ചെയർമാൻ ജി.ആർ. കൃഷ്ണകുമാർ നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ ഡോ. പെട്രീഷ്യ ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് ചെയർമാൻ എം. സുജയ് മുഖ്യപ്രഭാഷണം നടത്തി. സാജു നല്ലേപ്പറമ്പിൽ, സി.പി. ബാബു, ജഹാംഗീർ പള്ളിമുക്ക്, മോഹൻ ജോൺ, ജി.കെ. പിള്ള, നസീർ ഭായ്, സജീവ് സവാദ്, കെ. അംബേദ്ക്കർ, അഡ്വ. ജി. ശുഭ ദേവൻ, പി.ജി. സലിം കുമാർ, സജീവ് പരിശവിള, മാത്യൂസ് എന്നിവർ സംസാരിച്ചു.