congress-padam
കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ ഗാന്ധി ജയന്തി ദിനാചരണം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്യുന്നു. മണ്ഡലം പ്രസിഡന്റ് ശിവരാജൻ വടക്കേവിള, ബ്ലോക്ക് പ്രസിഡന്റ് രാജ് മോഹൻ, വൈസ് പ്രസിഡന്റ് പി.വി. അശോക് കുമാർ, ബ്ലോക്ക് ഭാരവാഹികളായ അഫ്സൽ തമ്പോര്, ഷിഹാബുദ്ദീൻ, നിസാറുദ്ദീൻ, സാദത്ത് ഹബീബ് തുടങ്ങിയവർ സമീപം

കൊല്ലം: കോൺഗ്രസ് വടക്കേവിള മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണവും ഗാന്ധി സ്മൃതി യാത്രയും സംഘടിപ്പിച്ചു. മാടൻനടയിൽ നടന്ന അനുസ്മരണ സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് ഉദ്ഘാടനം ചെയ്തു. ശിവരാജൻ വടക്കേവിള അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് രാജ് മോഹൻ, എം. സുജയ്, സാദത്ത് ഹബീബ്, പി.വി. അശോക് കുമാർ, അനൂപ് കുമാർ, അൻവറുദ്ദീൻ ചാണിക്കൽ, അഫ്സൽ തമ്പോര്, വീരേന്ദ്രകുമാർ, വിജയചന്ദ്രൻ പിള്ള, ഷിഹാബുദ്ദീൻ,ബിനോയ് ഷാനൂർ, പട്ടത്താനം ഗോപാലകൃഷ്ണൻ, ജലീൽ, മംഗലത്ത് രാഘവൻ നായർ തുടങ്ങിയവർ സംസാരിച്ചു. അമ്മൻനടയിൽ നിന്ന് ആരംഭിച്ച സ്മൃതി യാത്ര മാടൻനടയിൽ സമാപിച്ചു.