പുനലൂർ: വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച മഹത് വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ.വി.കെ.ജയകുമാർ എന്ന് മുൻ മന്ത്രി കെ.രാജു പറഞ്ഞു. ശബിരിഗിരി ഗ്രൂപ്പ് ചെയർമാനായ ഡോ.വി.കെ.ജയകുമാറിന്റെ 75-ാം ജന്മ ദിനാഘോഷത്തിന്റെ ഭാഗമായി ശബരിഗിരി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പുനലൂരിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുൻ മന്ത്രി. എൻ.കെ.പ്രേമചന്ദ്രൻ എം.പിയും കെ.കെ.ശൈലജ എം.എൽ.എയും ഓൺ ലൈനിലൂടെ ജന്മദിന സന്ദേശം നൽകി. പി.എസ്.സുപാൽ എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. നഗരസഭ ചെയർപേഴ്സൺ നിമ്മി എഹ്രഹാം ജന്മദിന സന്ദേശം നൽകി. മുൻ കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ, മുൻ എം.എൽ.എ പുനലൂർ മധു, നഗരസഭ കൗൺസിലർ ജി.ജയപ്രകാശ്, ബി.ജെ.പി നിയോജകമണ്ഡലം പ്രസിഡന്റ് എസ്.ഉമേഷ് ബാബു, അനീഷ് കെ.അയിലറ, എസ്.ദേവരാജൻ,അഞ്ചൽ സുരേന്ദ്രൻ,കോട്ടുക്കൽ തുളസി, റവ.ഫാ.മോൻസി മാത്യൂ തുടങ്ങിയ നിരവധി പേർ ആശംസാ പ്രസംഗം നടത്തി. ഡോ.വി.കെ.ജയകുമാർ‌ മറുപടി പ്രസംഗം നടത്തി. പുനലൂർ ശബരിഗിരി സ്കൂൾ ഡയറക്ടർ അരുൺ ദിവാകർ സ്വഗതവും തിരുവനന്തപുരം ശബരിഗിരി ഇന്റർ നാഷണൽ സ്കൂൾ ഡയറക്ടർ ഡോ.ശബരിഷ് ജയകുമാർ നന്ദിയും പറഞ്ഞു.