sn-padam
വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ എൻ.എസ്.എസ് വോളണ്ടിയർമാരുടെ നേതൃത്വത്തിൽ കൊവിഡ് രോഗികൾക്ക് ഭക്ഷണമെത്തിപ്പോൾ

കൊല്ലം: മഹാത്മാഗാന്ധിയുടെ 152-ാം ജയന്തി ആഘോഷങ്ങളുടെ ഭാഗമായി വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ എൻ.എസ്.എസ് വോളണ്ടിയർമാർ വാളത്തുംഗൽ യുവജന സമിതിയുടെ സഹകരണത്തോടെ അൻപത് കോവിഡ് ബാധിതർക്ക് ഉച്ചയൂണ് എത്തിച്ചുനൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. സി. അനിത ശങ്കർ, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ജെ.എൽ. സിമ്പിൾ, വോളണ്ടിയർമാരായ സഞ്ജയ്‌, വൈഷ്ണവ്, അഭിനന്ദ്, ഉമർ, ജിതിൻ തുടങ്ങിയവർ നേതൃത്വം നൽകി.