കൊട്ടാരക്കര: എൻ.സി.പി കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ഗാന്ധി സ്മൃതി യാത്ര സംസ്ഥാന സെക്രട്ടറി അഡ്വ. സി. എൻ. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നെടുവത്തൂർ ബി. തുളസീധരൻ പിള്ള, ജില്ലാ ജനറൽ സെക്രട്ടറിമാരായ നെടുവത്തൂർ രാജൻ, ഇരുമ്പനങ്ങാട് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് രാഘവൻപിള്ള, ആർ. ശാന്തി കുമാർ, ചന്തവിള രാജു, സലീല എന്നിവർ പ്രസംഗിച്ചു. കൊട്ടാരക്കര മണികണ്ഠൻ ആൽത്തറയിൽ നിന്ന് ആരംഭിച്ച സ്മൃതിയാത്ര ഗാന്ധിജി വന്നിട്ടുള്ള ഗാന്ധി മുക്കിൽ അവസാനിച്ചു. തുടർന്ന് ഗാന്ധി പ്രതിമയിൽ ഹാരാർപ്പണവും പുഷ്പാർച്ചനയും നടത്തി.