കുളത്തൂപ്പുഴ: കുളത്തൂപ്പുഴ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. കുളത്തൂപ്പുഴ ടൗണിൽ സംഘടിപ്പിച്ച പരിപാടിയിൽ ഗാന്ധിജിയുടെ ഛായാ ചിത്രത്തിൽ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും പുഷ്പാർച്ചന നടത്തി. കോൺഗ്രസ് കുളത്തൂപ്പുഴ മണ്ഡലം പ്രസിഡന്റ് പ്ളാവിളഷെരീഫ് അദ്ധ്യക്ഷത വഹിച്ചു. ഡി .സി .സി സെക്രട്ടറി ഏരൂർ സുഭാഷ് മുഖ്യ പ്രഭാഷണം നടത്തി. നേതാക്കളായ കുളത്തൂപ്പുഴ സലീം, നിസാം, ഐ. ഗോപൻ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.