dilu
ഗാന്ധിജയന്തി ദിനത്തിൽ സൈൻ ബോർഡുകൾ ശുചീകരിക്കുന്നതിന്റെ ഉദ്ഘാടനം ആർ.ടി.ഒ എ.കെ. ദിലു നിർവഹിക്കുന്നു

കൊല്ലം: ഗാന്ധി ജയന്തി ദിനത്തിൽ ട്രാക്കും മോട്ടോർ ഡ്രൈവിംഗ് സ്കൂൾ അസോസിയേഷനും സംയുക്തമായി ആശ്രാമം ഭാഗത്തെയും ദേശീയപാതയിൽ ചിന്നക്കട മുതൽ ചാത്തന്നൂർ വരെയുമുള്ള ട്രാഫിക് സൈൻ ബോർഡുകൾ ശുചീകരിച്ചു. കൊല്ലം ആർ.ടി.ഒ എ.കെ. ദിലു ഉദ്ഘാടനം ചെയ്തു. ട്രാക്ക് പ്രസിഡന്റ് ആർ. ശരത് ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡോ. ആതുരദാസ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ശ്രീകുമാർ, ട്രാക്ക് വൈസ് പ്രസിഡന്റ് സന്തോഷ് തങ്കച്ചൻ, ജോയിന്റ് സെക്രട്ടറി നൗഷാദ്, സന്തോഷ്, എക്സിക്യൂട്ടീവ് അംഗം ബിനുമോൻ, ഡ്രൈവിംഗ് സ്കൂൾ അസോസിയേഷൻ പ്രതിനിധി വിനോദ് എന്നിവർ സംസാരിച്ചു.