കൊല്ലം: എൻ.എൽ.സി ജില്ലാ പ്രവർത്തക സമ്മേളനം സംസ്ഥാന പ്രസിഡന്റ് കെ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എൻ.സി.പി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. സി.എൻ. ശിവൻകുട്ടി, ടി.വി. ബേബി, എൻ.സി.പി ജില്ലാ പ്രസിഡന്റ് കെ. ധർമരാജൻ, വൈസ് പ്രസിഡന്റ് ചന്ദനത്തോപ് അജയകുമാർ, ജില്ലാ സെക്രട്ടറിമാരായ ബി. ബൈജു, ഇരുമ്പനങ്ങാട് ബാബു, വി.എസ്. ഉണ്ണിത്താൻ, ജില്ലാ ട്രഷറർ രാജു, എൻ.എൽ.സി സെക്രട്ടറി ഡോ. സുനിൽ ബാബു, ജില്ലാ പ്രസിഡന്റ് കോട്ടുക്കൽ സോമൻ എന്നിവർ പ്രസംഗിച്ചു. ജി. ഗോപകുമാർ സ്വാഗതവും നെടുവത്തൂർ തുളസീധരൻ പിള്ള നന്ദിയും പറഞ്ഞു.