sudheeshan-s-pachan-a-awa

കൊല്ലം : സ്വാതന്ത്ര്യ സമര സേനാനിയും മുതിർന്ന കോൺഗ്രസ് നേതാവുമായിരുന്ന എ. പാച്ചന്റെ അനുസ്മരണാർത്ഥം എ. പാച്ചൻ ഫൗണ്ടേഷൻ നൽകുന്ന അവാർഡിന് മാദ്ധ്യമപ്രവർത്തകൻ എസ്. സുധീശൻ അർഹനായി. 15000 രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്ന പുരസ്‌കാരം എ. പാച്ചന്റെ 17-ാം അനുസ്മരണ ദിനമായ ഒക്ടോബർ 23ന് കൊല്ലത്ത്‌ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ സമ്മാനിക്കും. കഴിഞ്ഞ ദിവസം ചേർന്ന എ. പാച്ചൻ ഫൗണ്ടേഷൻ യോഗമാണ് അവാർഡ് ജേതാവിനെ തീരുമാനിച്ചത്. എസ്. സുധീശന്റെ മാദ്ധ്യമ - സാഹിത്യ മേഖലയിലെ സംഭാവനകളും ഇടപെടലുകളുമാണ് അവാർഡിന് പരിഗണിച്ചത്.
കൊല്ലം ക്രേവൺ ഹൈസ്‌കൂളിൽ മലയാളം അദ്ധ്യാപികയായിരുന്ന ബി. സരളകുമാരിയാണ് ഭാര്യ. മക്കൾ: ആർ.എസ്. കണ്ണൻ (എസ്.എൻ ട്രസ്റ്റ് എൻജിനിയറിംഗ് വിഭാഗം), ആർ.എസ്. കാർത്തിക (വൈദ്യുതി ബോർഡ്). മരുമക്കൾ :ആർ. അരുൺകുമാർ (അബുദാബി), ബി.എസ്. നിഷ (സൊസൈറ്റി സെക്രട്ടറി).