കൊല്ലം: ഗാന്ധി ജയന്തി ദിനാചരണത്തോട് അനുബന്ധിച്ച് എ.ഐ.വൈ.എഫ് അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ തൃക്കടവൂർ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ സി.പി.ഐ അഞ്ചാലുംമൂട് മണ്ഡലം കമ്മിറ്റി സെക്രട്ടറി ഡി. സുകേശൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ തൃക്കടവൂർ ഈസ്റ്റ് ലോക്കൽ സെക്രട്ടറി ടി.ആർ. സന്തോഷ്‌കുമാർ, കിസാൻ സഭ മണ്ഡലം സെക്രട്ടറി കെ.ബി. മനോജ്, എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി ചിറ്റയം ആർ. രാഗേഷ്, ജോയിന്റ് സെക്രട്ടറി അനു, തൃക്കടവൂർ ഈസ്റ്റ് മേഖലാ സെക്രട്ടറി ബിനോയ്, സി.പി.ഐ കടവൂർ ബ്രാഞ്ച് സെക്രട്ടറി മുരളീധരൻ പിള്ള എന്നിവർ നേതൃത്വം നൽകി.