ചവറ: എൻ.സി.പി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചവറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി അനുസ്മരണയും പുഷ്പാർച്ചനയും നടത്തി. ഗാന്ധിജി രണ്ടുനാൾ തങ്ങിയ പവിത്രമാസ്മൃതി മണ്ടപത്തിൽ നടന്ന അനുസ്മരണം സാംസൺ നൊറോണാ ഉദ്ഘാടനം ചെയ്തു. പുഷ്പാർച്ചനയ്ക്ക് രവീൺ കുമാർ, എൻ.സി.പി ബ്ളോക്ക് നേതാക്കളായ ബീനാ കൃഷ്ണൻ, ജേക്കബ് ചെറിയാൻ, രാജു തുടങ്ങിയവർ നേതൃത്വം നൽകി.