പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ വനിതസംഘം യൂണിയന്റെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനാചരണങ്ങളുടെ ഭാഗമായി യൂണിയൻ ഓഫീസും സമീപ പ്രദേശങ്ങളും ശുചീകരിച്ച് വൃത്തിയാക്കി. യൂണിയൻ പ്രസിഡന്റും എസ്.എൻ.ട്രസ്റ്റ് പുനലൂർ ആർ.ഡി.സി ചെയർമാനുമായ ടി.കെ.സുന്ദരേശൻ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. യോഗം അസി.സെക്രട്ടറി വനജ വിദ്യാധരൻ, യൂണിയൻ സെക്രട്ടറി ആർ.ഹിരിദാസ്, യോഗം ഡയറക്ടർ ജി.ബൈജു, വനിത സംഘം യൂണിയൻ പ്രസിഡന്റ് ഷീല മധുസൂദനൻ, സെക്രട്ടറി ഓമന പുഷ്പാഗദൻ, പ്രാർത്ഥന സമിതി യൂണിയൻ വൈസ് പ്രസിഡന്റ് രാജമ്മ ജയപ്രകാശ്,സെക്രട്ടറി പ്രീത സജീവ്, വനിത സംഘം പുനലൂർ യൂണിയൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബിന്ദു പി.ഉത്തമൻ, അംബിക പുഷ്പൻ, വത്സല ഗോപാലകൃഷ്ണൻ, ഉദയകുമാരി തേവർതോട്ടം, നെല്ലിപ്പള്ളി ശാഖ സെക്രട്ടറി സി.വി.അഷോർ, ശാസ്താംകോണം ശാഖ സെക്രട്ടറി മണിക്കുട്ടൻ തുടങ്ങിയ നിരവധി പേർ ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കാളികളായി.