കൊല്ലം: മഹാത്മാഗാന്ധിജിയുടെ 152-ാം ജന്മദിനം നെടുമ്പന ഗാന്ധിഭവൻ സ്നേഹാലയത്തിൽ സമുചിതമായി ആഘോഷിച്ചു. വികസന സമിതി സെക്രട്ടറി എസ്. അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം പ്രിജി ശശിധരൻ ഉദ്ഘാടനം ചെയ്തു. നാടക സീരിയൽ നടനും ഗാന്ധിഭവൻ സാംസ്കാരിക കേന്ദ്രം ചെയർമാനുമായ കെ.പി.എ.സി ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കുണ്ടറ ഗുരുദേവ ട്രസ്റ്റ് ചെയർമാൻ ജി. പത്മാകരൻ തുടങ്ങിയവർ സംസാരിച്ചു. കവി ഇളവൂർ ശശി സ്വാഗതവും ഡോ. എം. അംബിക നന്ദിയും പറഞ്ഞു.