കൊല്ലം: കോൺഗ്രസ് പേരൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ സ്മൃതി യാത്ര നടത്തി. പേരൂർ താഹാ മുക്കിൽ നിന്ന് ആരംഭിച്ച പദയാത്ര കുറ്റിച്ചിറയിൽ സമാപിച്ചു. താഹാ മുക്കിൽ നടന്ന ചടങ്ങിൽ ഡി.സി.സി ജനറൽ സെക്രട്ടറി അൻസർ അസീസ് സ്മൃതി യാത്രയുടെ ഉദ്ഘാടനം നിർവഹിച്ചു. ജാഥാ ക്യാപ്ടൻ കോൺഗ്രസ് പേരൂർ മണ്ഡലം പ്രസിഡന്റ് ശുഭവർമ്മ രാജ അദ്ധ്യക്ഷത വഹിച്ചു. ഷെഫീക്ക് കിളികൊല്ലൂർ, ലളിത,അനീസ് കുറ്റിച്ചിറ, ഉമാദേവി, സുദേവൻ, ഇബ്രാഹിം കുട്ടി, ഗീതാകുമാരി, സുധീർ, കബീർ, നിസാം, ഷാജഹാൻ എന്നിവർ നേതൃത്വം നൽകി.