കൊല്ലം: കോൺഗ്രസ് (എസ്) ഇരവിപുരം ബ്ളോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചരിത്ര പൈതൃക സംരക്ഷണ ദിനം ആചരിച്ചു. ചരിത്രത്തെയും ചരിത്ര പുരുഷന്മാരെയും വികലമാകുന്ന കേന്ദ്ര നയത്തിനെതിരെ ഗാന്ധിയിലേക്ക് മടങ്ങൂ രാജ്യത്തെ രക്ഷിക്കൂ എന്ന മുദ്രവാക്യമുയർത്തി നടന്ന ദിനാചരണം സംസ്ഥാന നിർവഹാക സമിതി അംഗം അഡ്വ. വി. മണിലാൽ ഉദ്ഘാടനം ചെയ്തു. ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് അദ്ധ്യക്ഷത വഹിച്ചു. ബാലഗോപാൽ, രാജു നഹാസ് തുടങ്ങിയവർ സംസാരിച്ചു.