കുളത്തൂപ്പുഴ: ഗ്രാമ പഞ്ചായത്തിലെ നെല്ലിമൂട് വാർഡിലെ വിവിധ മേഖലകളിൽ മികവ് കാട്ടിയവർക്ക് വാർഡ് മെമ്പറുടെ നേതൃത്വത്തിൽ മെരിറ്റ് അവാർഡ് വിതരണം സംഘടിപ്പിച്ചു. .പി .എസ്. സുപാൽ എം. എൽ. എ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പറും കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമായ പി .അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് നദീറ സെയിഫുദ്ദീൻ ,ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ചന്ദ്രകുമാർ, പി .ആർ .സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.