കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഫാർമസിസ്റ്റ് നിയമനത്തിൽ ന്യൂനപക്ഷ പ്രീണനം നടന്നതായി ആരോപിച്ച് പട്ടികജാതി മോർച്ച കുണ്ടറ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സായാഹ്ന ധർണ സംഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് നെടുമ്പന ശിവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി. ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു. വെള്ളിമൺ ദിലീപ് മുഖ്യപ്രഭാഷണം നടത്തി. ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ്, മോർച്ച ജില്ലാ ജനറൽ സെക്രട്ടറി മിയ്യന്നൂർ സുരേഷ്, ബാലചന്ദ്രൻപിള്ള, ചിറക്കോണം സുരേഷ്, ബ്ലോക്ക് മെമ്പർ മഠത്തിൽ സുനിൽ, പഞ്ചായത്ത് മെമ്പർമാരായ വിജയലക്ഷ്മി, സ്വപ്ന, ശ്രുതി, രമ്യ സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു. വാസുദേവൻ പെരിനാട് സ്വാഗതവും മണ്ഡലം സെക്രട്ടറി തറയിൽ വിജയൻ നന്ദിയും പറഞ്ഞു.