കൊല്ലം: വാട്ടർ അതോറിറ്റിയുടെ ചരിത്രത്തിലാദ്യമായി പെൻഷൻകാർക്ക് പെൻഷൻ മുടങ്ങിയതിനെതിരെ വാട്ടർ അതോറിറ്റി പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജലഭവന് മുന്നിൽ 4ന് രാവിലെ 11ന് പ്രതിഷേധം സംഘടിപ്പിക്കും. എല്ലാ പെൻഷൻകാരും അനുഭാവികളും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് എ.ഡി. ബാബുരാജും ജില്ലാ സെക്രട്ടറി എ. ഷംസുദ്ദീനും അറിയിച്ചു.