കൊല്ലം: ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് തങ്കശേരി ബ്രേക്ക് വാട്ടർ വാക്കേഴ്സ് അസോസിയേഷന്റെയും ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷന്റെയും നേതൃത്വത്തിൽ തങ്കശേരി ബ്രേക്ക് വാട്ടർ പദ്ധതി പ്രദേശത്ത് മാലിന്യ നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചു. ഡെപ്യൂട്ടി മേയർ കൊല്ലം മധു ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ യു. പവിത്ര മുഖ്യാഥിതിയായി പങ്കെടുത്തു. ജി. വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ സ്റ്റാൻലി, ഹ്യൂമൻ റൈറ്റ്സ് ഫൌണ്ടേഷൻ ജില്ലാ കോ ഓർഡിനേറ്റർ മോഹന കുമാർ തുടങ്ങിയവർ സംസാരിച്ചു. കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റി ബി. ആർക്ക് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ ദേവികസ് രാജേഷിനെ ചടങ്ങിൽ ആദരിച്ചു. ജോൺ ഷിബു സ്വാഗതവും സാജൻ സേവ്യർ നന്ദിയും പറഞ്ഞു.