പുനലൂർ: ഗാന്ധി ജയന്തി ദിനാചരണത്തിന്റെ ഭാഗമായി വിവിധ രാഷ്ട്രീയ, സമൂഹിക,സാംസ്കാരിക സംഘടനകളുടെയും സ്കൂളുകളുടെയും നേതൃത്വത്തിൽ ശുചീകരണ പ്രവർത്തനങ്ങളും പദയാത്രയും യോഗങ്ങളും നടത്തി. വാളക്കോട് എൻ.എസ്.വി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, പുനലൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ, അരംപുന്ന ഗവ.എൽ.പി സ്കൂൾ, പുനലൂർ താലൂക്ക് സമാജത്തിന്റെ നിയന്ത്രണത്തിലുള്ള പുനലൂർ ബോയ്സ്, ഗേൾസ്, ചെമ്മന്തൂർ ഹൈസ്കൂളുകൾ, കരവാളൂർ, ഇടമൺ ഹൈസ്കൂളുകൾ, കോൺഗ്രസ് തെന്മല, ആര്യങ്കാവ്, കരവാളൂർ,ഇടമൺ, പുനലൂർ സെട്രൽ, വെസ്റ്റ്, ഈസ്റ്റ് മണ്ഡലം കമ്മിറ്റികളുടെയും, എ.ഐ.വൈ.എഫ് പുനലൂർ മണ്ഡലം കമ്മിറ്റിയുടെയും സ്നേഹ ഭാരത് ഇന്റർനാഷണൽ ചാരിറ്റബിൾ ട്രസ്റ്റിന്റെയും നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങളും പദയാത്രയും സംഘടിപ്പിച്ചത്.
വാളക്കോട് സ്കൂളിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ നഗരസഭ ഉപാദ്ധ്യക്ഷൻ വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എൻ.കോമളകുമാർ,പ്രിൻസിപ്പൽ എ.ആർ.പ്രേംരാജ്, പ്രഥമാദ്ധ്യാപിക എസ്.സുജ, സ്റ്റാഫ് സെക്രട്ടറി കെ.സജിത്ത്, രാജേഷ് തുടങ്ങിയവർ നേതൃത്വം നൽകി. ആരംപുന്ന സ്കൂളിൽ നടന്ന പരിപാടി പി.എസ്.സുപാൽ എം.എൽ.എയും കോൺഗ്രസ് ഇടമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടികൾ ഡി.സി.സി.ജനറൽ സെക്രട്ടറി സഞ്ജു ബുഖാരിയും കരവാളൂരിൽ കോൺഗ്രസ് പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് സി.വിജയകുമാറും ആര്യങ്കാവിൽ ഡി.സി.സി ജനറൽ സെക്രട്ടറി എസ്.ഇ.സജ്ഞയ്ഖാനും കലയനാട്ട് ഡി.സി.സി ജനറൽ സെക്രട്ടറി എബ്രഹാം മാത്യുവും ഉദ്ഘാടനം ചെയ്തു. സ്നേഹ ഭാരത് ഇന്റർ നാഷണൽ ചാരിറ്റബിൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ പുനലൂർ ചെമ്മന്തൂരിൽ സംഘടിപ്പിച്ച പരിപാടി സ്ഥാപക ട്രസ്റ്റി എം.എം.ഷെറീഫ് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ എസ്.ഇ.സഞ്ജയ്ഖാൻ അദ്ധ്യക്ഷനായി. കുടുംബ ക്ഷേമ സമിതി ചെയർമാൻ സി.എസ്.ബഷീർ, സെക്രട്ടറി രാജശേഖരൻ, അൻസർ തങ്ങൾ കുഞ്ഞു, വത്സല, കുട്ടിയമ്മ തുടങ്ങിയവർ സംസാരിച്ചു.