കുന്നിക്കോട് : വിളക്കുടി ഗ്രാമപഞ്ചായത്തിലെ 9-ാം വാർഡ് മഞ്ഞമൺകാലയിൽ ഡി.വൈ.എഫ്.ഐ കടുവാക്കുഴി യൂണിറ്റിന്റെ കൊടിമരം നശിപ്പിച്ചതായി പരാതി. കൊടിമരം നശിപ്പിച്ചതിന് പുറമേ സി.പി.എം മഞ്ഞമൺകാല ബ്രാഞ്ച് സമ്മേളനത്തിന്റെ ഭാഗമായി പതിച്ചിരുന്ന പോസ്റ്ററുകളും നശിപ്പിച്ചിട്ടുണ്ട്. ഇതോടെ സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്ന നിലപാടിലാണ് പ്രവർത്തകർ. കൊടിമരം പിഴുത് നിലത്തിട്ട നിലയിലായിരുന്നു. മുൻ കാലങ്ങളിലും കൊടിമരം നശിപ്പിച്ചിട്ടുണ്ടെന്നും കൊടിമരത്തിൽ കൊടി സ്ഥാപിച്ചാൽ അടുത്ത ദിവസം തന്നെ നശിപ്പിക്കാറാണ് പതിവെന്നും ഡി.വൈ.എഫ്.ഐ കടുവാക്കുഴി യൂണിറ്റ് സെക്രട്ടറി മുരുകേഷ് പറഞ്ഞു.