പോരുവഴി : ചക്കുവള്ളി മിഴി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷം ഉദ്ഘാടനം കൊല്ലം ജില്ലാപഞ്ചായത്തംഗം പി. ശ്യാമളയമ്മ നിർവഹിച്ചു. അക്കരയിൽ ഹുസൈൻ അദ്ധ്യക്ഷനായി. കെ .എസ് .യു സംസ്ഥാന ജനറൽ സെക്രട്ടറി ഹുസൈൽ അൻസാരി ഗാന്ധിജയന്തി സന്ദേശം നൽകി. ഗ്രാമ ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം പോരുവഴി പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.സുൽഫിഖാൻ റാവുത്തർ നിർവഹിച്ചു. നിസാം മൂലത്തറ, ചക്കുവള്ളി നസീർ, സി. കെ .വിജയാനന്ദ്, ഡോ. എം .എ .സലീം, ഡോ.ഷബ്നറിയാസ്, അർത്തിയിൽ അൻസാരി ഇർഷാദ് കണ്ണൻ , മുജീബ് തട്ടേയ്യെത്ത്, റിയാസ് ബദർ അർത്തിയിൽ, എം.എസ് . സന്ദീപ്, നൗഫൽ അയന്തിയിൽ, നാസർ മൂലത്തറ ,സബീനബൈജു എന്നിവർ പ്രസംഗിച്ചു.