കൊല്ലം: ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ദിനാഘോഷം നടന്നു. നിയോജക മണ്ഡലങ്ങൾ കേന്ദ്രീകരിച്ച് ഗാന്ധിസന്ദേശ തിരംഗ യാത്രകളും സ്വച്ഛ് ഭാരത് അഭിയാന്റെ ഭാഗമായി ശുചീകരണ പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. ബൂത്ത് തലത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടന്നു.
കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സന്ദേശ തിരംഗ യാത്രയ്ക്ക് ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ നേതൃത്വം നൽകി. കൊല്ലം കടവൂർ ജംഗ്ഷനിൽ ആരംഭിച്ച യാത്ര അഞ്ചാലുംമൂട് ജംഗ്ഷനിൽ സമാപിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി ദേവദാസ് ദേശീയപതാക കൈമാറി. സമാപന യോഗം ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
മണ്ഡലം ജനറൽ സെക്രട്ടറി ദേവദാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശശികലാ റാവു, മണ്ഡലം ജനറൽ സെക്രട്ടറി സുരാജ് തിരുമുല്ലവാരം, ജില്ലാ സെൽ കൺവീനർ നാരായണൻകുട്ടി, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ് ഷൈൻ കടവൂർ, കോർപ്പറേഷൻ പാർലമെന്ററി പാർട്ടി ലീഡർ ടി.ജി. ഗിരീഷ്, മഹിളാ മോർച്ച ജില്ലാ സെക്രട്ടറി ചെറുപുഷ്പം, മണ്ഡലം പ്രസിഡന്റ് പുഷ്പലത, യുവമോർച്ച മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ബി.ജെ.പി മണ്ഡലം സെക്രട്ടറി സീമ പനയം എന്നിവർ സംസാരിച്ചു.