കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം മാരാരിത്തോട്ടം കുമാരനാശാൻ മെമ്മോറിയൽ 6417-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ സാമൂഹ്യക്ഷേമ പദ്ധതി ഉദ്ഘാടനവും അവാർഡ് വിതരണവും ജില്ലാപഞ്ചായത്ത് അംഗം അനിൽ. എസ്. കല്ലേലിഭാഗം കരുനാഗപ്പള്ളി യൂണിയൻ സെക്രട്ടറി എ. സോമരാജൻ, പ്രസിഡന്റ് കെ. സുശീലൻ എന്നിവർ നിർവഹിച്ചു. ശാഖ യോഗം വൈസ് പ്രസിഡന്റ് ഷിബു രാജ്ഭവൻ അദ്ധ്യക്ഷനായി. ശാഖയോഗം സെക്രട്ടറി വിപിൻ തെക്കൻചേരി , പി. സുഭാഷ് (സെക്രട്ടറി 416 -ാം ശാഖ ), പി. സത്യരാജൻ (സെക്രട്ടറി 6416-ാം ശാഖ ) എന്നിവർ പ്രസംഗിച്ചു. വനിതാസംഘം കൺവീനർ പി. ഷീല നന്ദി പറഞ്ഞു.