പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയ പാതയോരത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങളിൽ പിക്ക് അപ്പ് വാൻ നിയന്ത്രണം വിട്ട് ഇടിച്ച് വാൻ ഡ്രൈവർക്ക് ഗുരുതരമായി പരിക്കേറ്റു. തെങ്കാശി സ്വദേശിയായ തിരുമേനിക്കാണ് പരിക്കേറ്റത്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം ദേശിയ പാതയോരത്തെ ഇടമൺ സത്രം ജംഗ്ഷന് പിടിഞ്ഞാറ് ഭാഗത്തായിരുന്നു അപകടം നടന്നത്. തമിഴ്നാട്ടിൽ നിന്ന് പുനലൂർ ഭാഗത്തേക്ക് പൂവ് കയറ്റിയെത്തിയതായിരുന്നു പിക്ക് അപ്പ് വാൻ. പാതയോരത്ത് നിറുത്തിയിട്ടിരുന്ന കാറിനെയും ബൈക്കിനെയുമാണ് വാൻ ഇടിച്ചത്. വാഹനങ്ങളിൽ ആരും ഇല്ലതിരുന്നത് കാരണം വലിയ അപകടം ഒഴിവായി.