തൊടിയൂർ: ഗാന്ധിജയന്തിയുടെ152-ാം വാർഷിക ദിനത്തിൽ കല്ലേലിഭാഗം തൊടിയൂർ യു.പി.എസിൽ ഗാന്ധി സ്മൃതിമണ്ഡപം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പി. ടി. എ പ്രസിഡന്റ് കീർത്തിയിൽ ജയകുമാർ അദ്ധ്യക്ഷനായി. ഹെഡ്മിസ്ട്രസ് വി.എസ്.ശ്രീരേഖ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അനിൽ എസ്.കല്ലേലിഭാഗം മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്തംഗം എൽ.ജഗദമ്മ , കല്ലേലിഭാഗംബാബു, എൻ.പ്രസന്നൻ പിള്ള, ജയചന്ദ്രൻതൊടിയൂർ, ബീന സുനിൽ, എ.ടി.പ്രേമചന്ദ്രൻനായർ, ബിനോയ് ആർ.കല്പകം, എം.റഹിം എന്നിവർ ആശംസ പ്രസംഗം നടത്തി. കെ.സബീദ നന്ദി പറഞ്ഞു. സ്കൂളിൽ നിന്ന് ഈ വർഷം വിരമിക്കുന്ന അദ്ധ്യാപിക റിത്തയാണ് സ്മൃതിമണ്ഡപം ഒരുക്കി നൽകിയത്. ചടങ്ങിൽ ശില്പി ബിജു ജോസഫ് മാവേലിക്കര സി.ആർ.മഹേഷ് എം.എൽ.എയ്ക്ക് ഗാന്ധിപ്രതിമ സമ്മാനിച്ചു.