പത്തനാപുരം: മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് പദയാത്ര സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ജെ. എൽ. നസീർ നേതൃത്വം നൽകിയ പദയാത്ര കെ.പി.സി.സി നിർവാഹകസമിതി അംഗം സി. ആർ .നജീബ് ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനം ഡി.സി.സി ജനറൽ സെക്രട്ടറി എം. ഷേക്ക് പരീത് ഉദ്ഘാടനം ചെയ്തു. മുഖ്യപ്രഭാഷണം ഡി.സി.സി ജനറൽ സെക്രട്ടറി പള്ളി തോപ്പിൽ ഷിബു നടത്തി .ജെ. എം. ഷൈജു, ബ്ലോക്ക് ഭാരവാഹികളായ ഫാറൂഖ് മുഹമ്മദ്, യു .നൗഷാദ്, ജാഫർ തെങ്ങുവിള, കുണ്ടയം ജാഫർ, ഷാജി ആദം കോട്, എം.എസ്. നവാസ്, നാസർ കുണ്ടയം, എം. ടി. ഫിലിപ്പ്, മുബാറക്ക് റഹ്മാൻ, എ. ഫസലുദ്ദീൻ, എ .ആസാദ്, പള്ളി തോപ്പിൽ ഷാജി, സിജോ ഡാനിയൽ, ഷേക്ക് നവാസ്, ഷിനു നടക്കുന്ന് പൊന്നമ്മ ജയൻ, റഹ്മത്ത്, ഗിരിജാ രാജേഷ്, സുനിത, അനസ് പള്ളിമുക്ക് തുടങ്ങിയവർ നേതൃത്വം നൽകി.