തൊടിയൂർ: പഞ്ചായത്ത് ഒ.ഡി.എസ് പ്ലസ് പ്രഖ്യാപനവും ഹരിത കർമ്മ സേനാംഗങ്ങളെ ആദരിക്കലും നടത്തി. തൊടിയൂർ ഗവ.എൽ.പി.എസിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷയായി. മൈസ് പ്രസിഡന്റ് സലീം മണ്ണേൽ സ്വാഗതം പറഞ്ഞു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ ഒ.ഡി.എസ് പ്ലസ് പ്രഖ്യാപനവും ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്.കല്ലേലിഭാഗം ഹരിത കർമ്മ സേനാംങ്ങളെ ആദരിക്കലും നിർവഹിച്ചു. സ്ഥിരം സമതി അദ്ധ്യക്ഷരായ ശ്രീകല, ഷബ്നജവാദ് ,ബ്ലോക്ക് പഞ്ചായത്തംഗം സുധീർ കാരിക്കൽ, പഞ്ചായത്തംഗങ്ങളായ യു.വിനോദ് , തൊടിയൂർ വിജയൻ എന്നിവർ സംസാരിച്ചു.സെക്രട്ടി ബി.ആർ.ബിന്ദു നന്ദി പറഞ്ഞു.