കൊല്ലം: കേരള മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ രാഷ്ട്രപതി, മുഖ്യമന്ത്രി എന്നിവരുടേത് അടക്കമുള്ള പുരസ്കാരം നേടിയ ജയിൽ, എക്സൈസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ ആദരിച്ചു. ഇതോടനുബന്ധിച്ച് നടന്ന അനുമോദന സമ്മേളനം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. എം. നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സമിതി സംസ്ഥാന പ്രസിഡന്റ് അയത്തിൽ അൻസർ അദ്ധ്യക്ഷത വഹിച്ചു.
പ്രിസൺ ഹെഡ് ക്വാർട്ടേഴ്സ് ഡി.ഐ.ജി എസ്. സന്തോഷ്, പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, നടൻ ടി.പി. മാധവൻ, ലാലാസ് കൺവെൻഷൻ സെന്റർ എം.ഡിയും സമിതി രക്ഷാധികാരിയുമായ വിനോദ് ലാൽ, ജി. ശങ്കർ, കൊല്ലം പ്രസാദ്, കുരീപ്പുഴ യഹിയ, നെടുമ്പന മുരളീധരൻ, ഗന്നത്ത് ഗോമസ്, ആർ.ബി. നായർ, ജോൺ വർഗീസ് പുത്തൻപുര, കൊല്ലം സുകു, കിഷോർ, തങ്കമണി ബെല്ലാർ, ഷാഹിദ ലിയാഖത്ത്, രാജൻ, നെജുമ ഷാനവാസ്, ഷിബുനു, ഗോകുൽ തുടങ്ങിയവർ സംസാരിച്ചു. മുൻ ജയിൽ ഡി.ഐ.ജിയും സമിതി രക്ഷാധികാരിയുമായ ബി. പ്രദീപ് സ്വാഗതവും ഷിബു റാവുത്തർ നന്ദിയും പറഞ്ഞു.