phot
പ്രതി പ്രവീൺ

പുനലൂർ: യുവാവിനെ 310 ഗ്രാം കഞ്ചാവുമായി പുനലൂർ പൊലീസ് പിടികൂടി. വിളക്കുടി അമ്പലം കുന്ന് പ്രവീൺ ഭവനിൽ പ്രവീണിനെയാണ് (20) പുനലൂർ എസ്.ഐ ശരലാലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ശനിയാഴ്ച രാത്രി 9 മണിയോടെ പുനലൂരിന് സമീപത്തെ താഴെക്കടവാതുക്കലിൽ വച്ചായിരുന്നു കഞ്ചാവുമായി യുവാവിനെ പിടികൂടിയത്. കഞ്ചാവ് ചെറുകി വ്യാപാരിക്ക് വിൽക്കാൻ കൊണ്ട് വന്നതാണ്. സ്കൂൾ വിദ്യാർത്ഥികളെ ലക്ഷ്യമിട്ടാണ് കഞ്ചാവ് എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ പ്രതി സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ്.ഐമാരായ അജികുമാർ, രാജശേഖരൻ, സി.പി.ഒമാരായ അഭിലാഷ്, അജീഷ്, അനസ് തുടങ്ങിയവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.