പുനലൂർ: പുനലൂർ-തെങ്കാശി റെയിൽവേ റൂട്ടിൽ ട്രെയിൻ ഇടിച്ച് മ്ലാവും പുലി പിടിച്ച് കാളയും ചത്തു. അതിർത്തിയിലെ കോട്ടവാസൽ തുരങ്കത്തിന് സമീപത്തെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് തമിഴ്നാട്ടിൽ നിന്ന് വന്ന ട്രെയിൻ ഇടിച്ച് മ്ലാവ് ചത്തത്. തുടർന്ന് വനപാലകർ എത്തി മേൽ നടപടികൾ സ്വീകരിച്ചു. ആര്യങ്കാവ് പഞ്ചായത്തിലെ ചേനഗിരി ലയത്തിൽ താമസിക്കുന്നതോട്ടം തൊഴിലാളി തങ്കയ്യായുടെ കാളയെയാണ് പുലി കടിച്ച് കൊന്നത്. ശനിയാഴ്ച അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. പുലർച്ചെയാണ് ഉടമ സംഭവം അറിയുന്നത്. തുടർന്ന് വനപാലർ എത്തി മേൽ നടപടികൾ സ്വീകരിച്ചു.