v
ചിറ്റുമല ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി ജയന്തി സമ്മേളനം കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സുനിൽ പാട്ടത്തിൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ഗാന്ധി ജയന്തി ദിനാചരണത്തോടനുബന്ധിച്ച് ചിറ്റുമല ടൗൺ റസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന, വൃക്ഷത്തൈ നടീൽ, പരിസര ശുചീകരണം എന്നിവർ സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം കിഴക്കേകല്ലട ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ. സുനിൽ പാട്ടത്തിൽ ഉദ്ഘാടനം ചെയ്തു. അസോ. പ്രസിഡന്റ്‌ അഡ്വ. എം.പി. സുഗതൻ ചിറ്റുമല അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ രാജു ലോറൻസ്, ആർ.ജി. രതീഷ്, മുൻ പഞ്ചായത്ത്‌ അംഗം സൈമൺ വർഗീസ്, ജി. ചന്ദ്രസേനൻ, പി. തങ്കച്ചൻ ചിറ്റുമല, പി. അച്ചൻകുഞ്ഞ്, എൽ. രാജൻ തുടങ്ങിയവർ സംസാരിച്ചു. ജയഹരീന്ദ്രൻ, കെ.ജി. തോമസ്, കല്ലട പി. സോമൻ, ജേക്കബ് ചാക്കോ, വർഗീസ്, കുഴിവിള പ്രസാദ്, രമേശൻ എന്നിവർ ശ്രമദാനത്തിന് നേതൃത്വം നൽകി.