ചവറ: ഭരണിക്കാവ് സമന്വയം ഒരു കൂട്ടായ്മ ഗാന്ധി സ്മൃതിയും ശൂചീകരണ യജ്ഞവും നടത്തി. പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചന നടത്തി. ചടങ്ങുകൾക്ക് കൂട്ടായ്മ പ്രസിഡന്റ് ബാബു ഭാസ്കർ, സെക്രട്ടറി ജോസ് സെരഫിൻ എന്നിവർ നേതൃത്വം നൽകി. തുടർന്ന് പട്ടത്താനം സൊസൈറ്റി മുക്ക് മുതൽ ചവറ കൊറ്റൻകുളങ്ങര വരെ ശുചീകരിച്ചു. ശൂചീകരണ പ്രവർത്തനം ചവറ പഞ്ചായത്ത് അങ്കണത്തിൽ പഞ്ചായത്ത് പ്രസിഡന്റ് തുളസീധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗങ്ങളായ വസന്ത കുമാർ, ഒ. വിനോദ് എന്നിവർ പങ്കെടുത്തു.