ചവറ: ബി.ജെ.പി പൻമന നോർത്ത് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷത്തോടനുബന്ധിച്ചുള്ള സേവാ അഭിയാന്റെ ഭാഗമായി ഗാന്ധിജയന്തി ദിനത്തിൽ കുറ്റി വട്ടം ഗവ. ആയുർവേദ അശുപത്രി പരിസരം ശുചീകരിക്കുകയും വൃക്ഷത്തൈകൾ നടുകയും ചെയ്തു. ബി.ജെ.പി കൊല്ലം ജില്ലാ സെക്രട്ടറി വെറ്റമുക്ക് സോമൻ സേവാ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ചവറ മണ്ഡലം പ്രസിഡന്റ് ചേനങ്കര അജയൻ വൃക്ഷതൈ നടീൽകർമ്മം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് ബലരാമൻ അദ്ധ്യക്ഷനായി. ഏരിയ ജനറൽ സെക്രട്ടറി ഓമനക്കുട്ടൻ പിള്ള സ്വാഗതം പറഞ്ഞു. മഹിളാ മോർച്ച ചവറ മണ്ഡലം പ്രസിഡന്റ് ബിന്ദു ബലരാമൻ, മഹിളാ മോർച്ച പന്മന നോർത്ത് ഏരിയ സെക്രട്ടറി ബേബിജയൻ, വൈസ് പ്രസിഡന്റ് സുനിജ പ്രസന്നൻ ജോയിന്റ് സെക്രട്ടറി വിജി വല്ലാറ്റിൽ , ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രസന്നകുമാർ , ജ്ഞാനാംബരൻ, സജി കൊടിയിൽ, ജയൻ, ശ്രീകുമാർ എന്നിവർ പങ്കെടുത്തു. ആഖജ പൻമന നോർത്ത് ഏരിയ സെക്രട്ടറി സുജിത് കുമാർ നന്ദി പറഞ്ഞു.