ചവറ: രക്തദാനം, പരിസ്ഥിതി സംരക്ഷണം, ശുചിത്വം, മാനവ സാഹോദര്യം തുടങ്ങിയ സന്ദേശങ്ങൾ ഉയർത്തി നാഷണൽ സർവീസ് സ്കീം കേരള സർവകലാശാല ജില്ലാ കോ- ഓർഡിനേറ്ററും ചവറ ബി.ജെ.എം ഗവ.കോളേജ് അദ്ധ്യാപകനും യുണെറ്റഡ് ക്ലബ് അംഗവുമായ ഡോ. ജി.ഗോപകുമാർ ശാസ്താംകോട്ട മുതൽ പന്മന ആശ്രമം വരെ ശാന്തി ദൂത് സൈക്കിൾ സന്ദേശ യാത്ര നടത്തി. ശാസ്താംകോട്ട യുണൈറ്റഡ് ക്ലബ്ബിന്റെയും വലിയം സെൻട്രൽ സ്കൂൾ, എൻ.എസ്.എസ് എന്നിവയുടെ സഹകരണത്തോടെയാണ് സൈക്കിൾ യാത്ര സംഘടിപ്പിച്ചത്. ആഞ്ഞിലിമൂട്, കാരാളിമുക്ക് തോപ്പിൽമുക്ക്, പടപ്പനാൽ, ചേന്നങ്കര, ആറുമുറിക്കടവഴി ഗാന്ധിജിയുടെ പാദസ്പർശമേറ്റ പന്മന ആശ്രമത്തിൽ യാത്ര അവസാനിച്ചു.വിവിധയിടങ്ങളിൽ വിദ്യാർത്ഥികളും നാട്ടുകാരും യാത്രയ്ക്ക് സ്വീകരണം നൽകി.
ശാസ്താംകോട്ട ജംഗ്ഷനിൽ നിന്നാരംഭിച്ച സൈക്കിൽ സന്ദേശ യാത്രയ്ക്ക് ക്ലബ് സെക്രട്ടറി ചന്ദ്രൻ കിഴക്കിടം സ്വഗതം പറഞ്ഞും. പ്രസിഡന്റ് പി.വിജയചന്ദ്രൻ നായർ ഫളാഗ് ഒഫ് നിർവഹിച്ചു. യുണൈറ്റഡ് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റും വലിയം സെൻട്രൽ സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായ സി. ഹരികുമാർ പൊന്നാടയണിയിച്ചു. മുൻ പഞ്ചായത്തംഗം എസ്. ദിലിപ് കുമാർ , പി.ആർ. ബിജു, അമൃത ദേവൻ, സിദ്ധിക് പരശുരാമയ്യർ , ഭൂപേഷ്, എം. സലിം, രാജശേഖരൻ പിള്ള, കലേശൻ ,ദിവാകരൻ പിള്ള ,ശ്രിക്കുട്ടൻ,
അജയൻ , ബാബു ജാൻ, അമൽ ജെ.ദേവ്, മോനിഷ്, ഹരികൃഷ്ണൻ, എന്നിവർ ജാഥയിൽ പങ്കെടുത്തു.