പത്തനാപുരം: ഗാന്ധിഭവൻ വയോജനകേന്ദ്രത്തിന്റെ പതിനേഴാമത് വാർഷികാഘോഷം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗങ്ങളായ ഫാ. റോയ് മാത്യു വടക്കേൽ, ഫാ. ജോർജ്ജ് ജോഷ്വാ എന്നിവർക്ക് ഗാന്ധിഭവന്റെ ആദരം മന്ത്രി സമ്മാനിച്ചു. ഐ.എൻ.ടി.യു.സി പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അദ്ധ്യക്ഷനായി. വനിതാ കമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ മുഖ്യ സാന്നിദ്ധ്യമായി. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് മെമ്പറും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു. മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കായുള്ള സംസ്ഥാന കമ്മിഷൻ അംഗം എ.ജി. ഉണ്ണികൃഷ്ണൻ, പത്തനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി, കിസാൻ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, അക്കൗണ്ട്സ് ജനറൽ മാനേജർ കെ. ഉദയകുമാർ, ജനറൽ മാനേജർ വി.സി. സുരേഷ് എന്നിവർ സംസാരിച്ചു.