തൊടിയൂർ: മഹാത്മഗാന്ധിയുടെ 152-ാം ജയന്തി ദിനം തൊടിയൂർ പഞ്ചായത്തിലുടനീളം വിവിധ ചടങ്ങുകളോടെ ആഘോഷിച്ചു. 22ാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാമൂട് ജംഗ്ഷനിലെ ഗാന്ധി സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന, സ്മൃതി സംഗമം തുടങ്ങിയ ചടങ്ങുകൾ സംഘടിപ്പിച്ചു. മഹിള കോൺഗ്രസ് നേതാവ് നസീം ബീവി ഉദ്ഘാടനം ചെയ്തു. സേതു അദ്ധ്യക്ഷനായി. പി.സോമൻപിള്ള, എസ്. സുനിൽകുമാർ, തോട്ടുകര മോഹനൻ, കെ.വാസു എന്നിവർ സംസാരിച്ചു.
തൊടിയൂർ അരമത്ത്മഠം വാർഡ് കോൺഗ്രസ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. ഗ്രാമ പഞ്ചായത്തംഗം തൊടിയൂർവിജയൻ ,രഞ്ജിനി, അംബിക, വത്സല, ഗീത, സുശീല എന്നിവർ നേതൃത്വം നൽകി. കല്ലേലിഭാഗം ജനത ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനത്തിൽ വിദ്യാർത്ഥികൾക്കായി ചിത്രരചനമത്സരം, പ്രസംഗമത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു.
പ്രസിഡന്റ് വി.ശ്രീജിത്ത് ,സെക്രട്ടറി ടി.മുരളീധരൻ, ഗ്രന്ഥശാല പ്രവർത്തകർ തുടങ്ങിയവർ നേതൃത്വം നൽകി. പുലിയൂർ വഞ്ചി ജനകീയ ലൈബ്രറിയിൽ വിവിധ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. പ്രസംഗമത്സരം, ചിത്രരചന മത്സരം, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു.പ്രസിഡന്റ് എസ്.സുനിൽകുമാർ, സെക്രട്ടറി കെ.അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.