കൊല്ലം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി 7ന് അഭിമുഖം നടത്തും. പ്ലസ്ടു യോഗ്യതയുള്ള 18നും 35നും ഇടയിൽ പ്രായമുള്ളവർക്ക് പങ്കെടുക്കാം. രജിസ്റ്റർ ചെയ്യാതെ നേരിട്ട് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരമുണ്ടാകില്ല. നൈപുണ്യ പരിശീലനവും അഭിമുഖ പരിശീലനവും കൂടാതെ കരിയർ കൗൺസലിംഗ് ക്ലാസുകളും എംപ്ലോയബിലിറ്റി സെന്ററിൽ നൽകും. രജിസ്ട്രേഷന് ഫോൺ: 9995794641, 8714835683.