ഓച്ചിറ: എസ്.എൻ.ഡി.പി യോഗം ചങ്ങൻകുളങ്ങര 487-ാം നമ്പർ ശാഖയുടെ ഉടമസ്ഥതയിലുള്ള ചങ്ങൻകുളങ്ങര ശാരദാ ദേവീക്ഷേത്രത്തിലെ നവരാത്രി മഹോത്സവം 7 മുതൽ 15 വരെ നടക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്രത്തിലെ സാധാരണ പൂജകൾക്ക് പുറമെ ഭാഗവതപാരായണം, വിശേഷാൽ പൂജകൾ, പൂജവെയ്പ്പ്, വിദ്യാരംഭം തുടങ്ങിയ അനുഷ്ടാനങ്ങളോടെ നടക്കും. പൂജവെയ്പ്പ് 13നായിരിക്കും. 14ന് ദീപാരാധനക്ക് ശേഷം എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിക്കും. 15ന് രാവിലെ 5 മുതൽ വിദ്യാരംഭം.