paravur
ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധി സ്മൃതി ജ്വാല സമ്മേളനം ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺ ബാബു ഉദ്ഘാടനം ചെയ്യുന്നു

പരവൂർ: ഇന്ത്യ വിൽപ്പനയ്ക്ക്, സമരമാവുക എന്ന മുദ്രാവാക്യമുയർത്തി ഡി.വൈ.എഫ്.ഐ ചാത്തന്നൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ ഗാന്ധി സ്‌മൃതി ജ്വാല സംഘടിപ്പിച്ചു. ദയാബ്ജി ജംഗ്ഷനിൽ നിന്ന് ആരംഭിച്ച പദയാത്ര പരവൂരിൽ സമാപിച്ചു.

തുടർന്ന് നടന്ന സമ്മേലനം ജില്ലാ സെക്രട്ടറി എസ്.ആർ. അരുൺബാബു ഉദ്ഘാടനം ചെയ്തു. പരവൂർ ടൗൺ മേഖലാ സെക്രട്ടറി ആർ. സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ഏരിയാ സെക്രട്ടറി കെ. സേതുമാധവൻ, ജില്ലാ കമ്മിറ്റിയംഗം കെ.പി. കുറുപ്പ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ എ. സഫറുള്ള, എസ്. ശ്രീലാൽ, ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരായ ബി. സോമൻപിള്ള, ജെ. യാക്കൂബ്, എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റിയംഗം ആദർശ് എം. സജി, ഡി.വൈ.എഫ്.ഐ ബ്ലോക്ക്‌ ട്രഷറർ ഉല്ലാസ് കൃഷ്ണൻ, വൈസ് പ്രസിഡന്റ്‌ ശരത് എന്നിവർ സംസാരിച്ചു. ബ്ലോക്ക്‌ സെക്രട്ടറി എം. ഹരികൃഷ്ണൻ സ്വാഗതവും പരവൂർ നോർത്ത് മേഖലാ സെക്രട്ടറി ജെ. ജെസിൻകുമാർ നന്ദിയും പറഞ്ഞു.