ഓച്ചിറ: ക്ലാപ്പന പ്രിയദർശിനി ഗ്രന്ഥശാല സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണവും മഹാത്മാക്കളെ അറിയുക എന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടിയുടെ ഉദ്ഘാടനവും സി.ആർ.മഹേഷ് എം.എൽ. എ നിർവഹിച്ചു.
ഗ്രന്ഥശാല പ്രസിഡന്റ് എസ് .എം. ഇക്ബാൽ അദ്ധ്യക്ഷനായി. വർത്തമാന കാലഘട്ടത്തിൽ ഗാന്ധിയൻ സന്ദേശങ്ങളുടെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി കേരള സ്റ്റേറ്റ് യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ ഡോ. സുമൻജിത്ത്മിഷ പ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ, ഗ്രന്ഥശാല സെക്രട്ടറി കെ. ആർ വത്സൻ, വരവിള ഹുസൈൻ, ലൈബ്രേറിയൻ എസ്.ഗിരിജ തുടങ്ങിയവർ സംസാരിച്ചു.