ഓച്ചിറ: ബാലസംഘം ഓച്ചിറ പടിഞ്ഞാറു വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സൗഹൃദസംഗമവും ക്വിസ് പ്രോഗ്രാമും സംഘടിപ്പിച്ചു. ഓച്ചിറ പടിഞ്ഞാറ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സുരേഷ് നാറാണത്ത് ഉദ്ഘാടനം ചെയ്തു. വില്ലേജ് കൺവീനർ പ്രിധിഷ അദ്ധ്യക്ഷയായി. ഓച്ചിറ ഗ്രാമപഞ്ചായത്തംഗം സരസ്വതി മുഖ്യാതിഥിയായിരുന്നു. ഗാന്ധിജയന്തി ദിനത്തിന്റെ പ്രാധാന്യത്തിനെകുറിച്ച് അനീഷ്. കെ. മണി യും ഓച്ചിറ മുരളിയും ക്ലാസ് നയിച്ചു. ലോക്കൽ കമ്മിറ്റിയംഗങ്ങളായ പി. ബിന്ദു, ലളിത ശിവരാമൻ, ജയകുമാർ എന്നിവർ പങ്കെടുത്തു. വില്ലേജ് സെക്രട്ടറി സിദ്ധാർഥ് സ്വാഗതവും ജോ. കൺവീനർ പൊന്നു നന്ദിയും പറഞ്ഞു.