ochira
കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സംഗമം കെ.സി. രാജൻ ഉദ്ഘാടനം ചെയ്യുന്നു

ഓച്ചിറ: കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഗാന്ധി സംഗമം കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ബി.എസ്.വിനോദ് അദ്ധ്യക്ഷനായി. കബീർ. എം.തീപ്പുര, അയ്യാണിക്കൽ മജീദ്, എൻ. വേലായുധൻ, ബി. സെവന്തി കുമാരി, അൻസാർ. എ. മലബാർ, അമ്പാട്ട് അശോകൻ, കെ. ശോഭ കുമാർ, കയ്യാലത്തറ ഹരിദാസ്, എസ്. സുൾഫിഖാൻ, കെ.ബി. ഹരിലാൽ, എച്ച്.എസ്. ജയ് ഹരി, ഷാജി ചോയ്സ്, സതീഷ് പള്ളേമ്പിൽ തുടങ്ങിയവർ സംസാരിച്ചു. ഓച്ചിറ പട്ടികജാതി കോളനിയിൽ നിന്ന് ഓച്ചിറയിലേക്ക് നടന്ന ഗാന്ധി സ്മൃതിയാത്ര ഡി.സി.സി. ജനറൽ സെക്രട്ടറി കെ.കെ.സുനിൽകുമാർ ഉദ്ഘാടനം ചെയ്തു.