thodi-
കരുനാഗപ്പള്ളി താലൂക്ക് എൽഡേഴ്സ് ഫാറം സമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: വയോജനക്ഷേമം ഉറപ്പാക്കുന്നതിനായി അടുത്ത നിയമ സഭ സമ്മേളനത്തിൽ സ്വകാര്യ ബിൽ അവതരിപ്പിക്കുമെന്ന് സി.ആർ.മഹേഷ് എം.എൽ.എ പറഞ്ഞു.വയോജന ദിനത്തിൽ കരുനാഗപ്പള്ളി താലൂക്ക് എൽഡേഴ്സ് ഫാറം സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് നാടിയൻ പറമ്പിൽ മൈതീൻകുഞ്ഞ് അദ്ധ്യക്ഷനായി. സെക്രട്ടറി എം.എ.സമദ് സ്വാഗതം പറഞ്ഞു. സംഘടനയുടെ സംസ്ഥാന മുൻ ജനറൽ സെക്രട്ടറി അബ്ദുൽവഹാബ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിൽ അംഗം ആർ.സുഗതൻ, അമ്പാടിമോഹനൻ പിള്ള, ജനമൈത്രി പൊലീസ് ഓഫീസർ ഉഷാകുമാരി എന്നിവർ സംസാരിച്ചു. സി.ആർ.മഹേഷ് എം.എൽ.എയെ നാടിയൻപറമ്പിൽ മൈതീൻകുഞ്ഞ് ആദരിച്ചു. ആർ.രവീന്ദ്രൻപിള്ള നന്ദി പറഞ്ഞു.