petrol
കടയ്ക്കലിൽ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് വാഹനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ എം. മനോജ്‌ കുമാർ ഫ്ലാഗ് ഒഫ് ചെയ്യുന്നു.

കടയ്ക്കൽ : കടയ്ക്കലിൽ സഞ്ചരിക്കുന്ന പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിച്ചു.
പെട്രോൾ പമ്പിനായി ചടയമംഗലം ആർ.ടി .ഓഫിസിൽ രജിസ്റ്റർ ചെയ്ത വാഹനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ കാർത്തിക ഫ്യുവൽസ് ആണ് വിതരണക്കാർ. 6000 ലിറ്റർ സംഭരണ ശേഷിയുള്ള മൊബൈൽ പെട്രോൾ പമ്പ് വാഹനം ഹിന്ദുസ്ഥാൻ പെട്രോളിയം കോർപറേഷന്റെ പെട്രോളിയം ഉത്പന്നങ്ങളാണ് വിതരണം ചെയ്യുന്നത്.

ആശുപത്രി, മറ്റ് സ്ഥാപനങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് താലൂക്കിലെ വിവിധ സ്ഥലങ്ങളിൽ എത്തി ഇന്ധനം നിറച്ചു നൽകും. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് വാഹനം സജ്ജമാക്കിയിരിക്കുന്നത്. യൂണിറ്റിലേക്ക് ഇന്ധനം നിറയ്ക്കാൻ പ്രത്യേകം ക്യാനറിയും നിർമ്മിച്ചിട്ടുണ്ട്.

ജില്ലയിൽ ആദ്യമായാണ് ഇത്തരത്തിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത്. 9188785230, 04742425230 എന്ന ഫോൺ നമ്പരിൽ വിളിച്ചാൽ താലൂക്കിന്റെ എല്ലാ ഭാഗത്തും സേവനം ലഭിക്കും.